ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. 46 പേരുടെ മരണത്തിന് ഇടയാക്കിയ അക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂർ, പ്രവേശ് വർമ എന്നിവർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള പത്ത് പേർ പൊതുതാല്‍പര്യ ഹർജിയാണ് നല്‍കിയിരിക്കുന്നത്. തലസ്ഥാന നഗരിയെ മൂന്ന് ദിവസം പിടിച്ച് കുലുക്കിയ അക്രമ സംഭവങ്ങള്‍ക്ക് കാരണക്കാരായ നേതാക്കള്‍ക്കെതിരെ എത്രയും വേഗം കേസെടുക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹിക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരുമായി ചർച്ചയും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ നടന്ന വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിന്യസിക്കുന്നതിന്‍റെ ആവശ്യകതയും ഹർജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹി അക്രമത്തിലെ പൊലീസിന്‍റെ പങ്ക് അന്വേഷിക്കാന്‍ റിട്ടയഡ് ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി വേണമെന്ന ആവശ്യവും ഹർജിക്കാർ മുന്നോട്ട് വെച്ചു. അക്രമത്തിന് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. പൊലീസും അർദ്ധസൈനികരും തടങ്കലിലാക്കിയ ആളുകളുടെ പട്ടികയും പരസ്യമാക്കണമെന്നും കലാപബാധിത പ്രദേശങ്ങളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും ഹർജിയിൽ പറയുന്നു. അക്രമത്തിന് ഇരയായവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഉടൻ തന്നെ കുടുംബങ്ങൾക്ക് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി അക്രമത്തില്‍ ആളുകള്‍ മരിച്ചുകൊണ്ടിരുന്നപ്പോഴും ഹൈക്കോടതി വാദം കേള്‍ക്കുന്നത് വൈകിപ്പിച്ചെന്ന അഭിഭാഷകന്‍റെ പരാതിക്ക്, ആളുകള്‍ മരിക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ഇത്തരം സമ്മർദ്ദം കോടതിക്ക് കൈകാര്യം ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പ്രതികരിച്ചു. തങ്ങളുടെ അധികാരത്തിന് പരിമിതികളുണ്ടെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights: Supreme Court to hear Delhi violence plea seeking FIR against BJP leaders, CJI says court can’t be pressurised