ഡല്‍ഹിയിലും തെലങ്കാനയിലും ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു

Two fresh cases of coronavirus detected in India; one in Delhi, another in Telangana

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലും തെലങ്കാനയിലും കൊവിഡ് 19 റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ഡല്‍ഹിയില്‍ രോഗബാധ കണ്ടെത്തിയ വ്യക്തിക്ക് ഇറ്റലിയില്‍ നിന്നും, തെലങ്കാനയിലെ രോഗബാധിതന് ദുബായില്‍ നിന്നും രോഗം പിടിപെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകള്‍. ഇരുവരും അടുത്തിടെ ഇറ്റലിയിലേക്കും ദുബായിലേക്കും യാത്ര ചെയ്തിരുന്നു.

അതേസമയം, യുഎസില്‍ നോവല്‍ കൊറോണ വൈറസ് ബാധിച്ച രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. എഴുപത് വയസുകാരനാണ് മരിച്ചത്. അമ്പതു വയസുകാരനാണ് നേരത്തെ മരണപ്പെട്ടത്. ചൈനയില്‍ തിങ്കളാഴ്ച്ച മാത്രം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു. കൂടാതെ, ചൈനയിലെ ഹ്യൂബെയില്‍ പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതായി ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

content highlights: Two fresh cases of coronavirus detected in India; one in Delhi, another in Telangana