ഡൽഹി കലാപം; 85 കാരിയുടെ മൃതദേഹം കിട്ടിയത് കത്തിക്കരിഞ്ഞ നിലയിൽ

delhi riot 85 year old women burned to death

ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിൽ മരിച്ച 85 കാരിയായ അക്ബരിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് വീട്ടുകാർക്ക് കിട്ടിയത്. കഴിഞ്ഞ ഇരുപത്തിയഞ്ചിന് പകൽ വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപുറപെട്ടിരുന്നുവെങ്കിലും ഖജൂരി ഘാസ് ഏറെക്കുറെ ശാന്തമായിരുന്നു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി തിരികെയെത്തിയ മുഹമ്മദ് സൽമാന് കാണാൻ കഴിഞ്ഞത് പൂർണമായും കത്തിക്കരിഞ്ഞ നിലയിലുള്ള വീടാണ്. സൽമാൻ്റെ ഭാര്യയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. പക്ഷേ പടർന്ന് പിടിച്ച തീ ജീവനെടുക്കാനെത്തിയപ്പോൾ ഓടി രക്ഷപെടാൻ അക്ബരിക്ക് സാധിച്ചില്ല.

വാർദ്ധക്യത്തിൻ്റെ അവശതയിൽ മുറിയുടെ വാതിൽപടി വരെ വന്നെത്തിയപ്പോഴോക്കും തീ പടർന്ന് പിടിക്കുകയായിരുന്നു. തീയണച്ച് ഓടിയെത്തിയ മകൻ മുഹമ്മദ് സയീദ് സൽമാൻ കണ്ടത് അമ്മയുടെ കത്തിക്കരിഞ്ഞ ശരീരമാണ്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ സൽമാനും കുടുംബവും മുപ്പത് വർഷമായി ഡൽഹിയിലാണ് താമസം. അമ്മയ്ക്കും ഡൽഹി ഏറെ ഇഷ്ടമായിരുന്നു എന്ന് സൽമാൻ പറയുന്നു. കലാപകാരികൾ അഗ്നിക്കിരയാക്കിയ വീട് പൂർണ്ണമായും നശിച്ചു. താഴത്തെ നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന വസ്ത്ര നിർമ്മാണ യൂണിറ്റും കത്തി ചാമ്പലായി. ഇനിയെല്ലാം ഒന്നിൽ നിന്ന് തുടങ്ങണമെന്നും അദ്ധേഹം പറഞ്ഞു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നികത്താനാകില്ലല്ലോ എന്നാണ് സൽമാൻ്റെ ചോദ്യം.

Content Highlights; delhi riot 85 year old women burned to death