17 വർഷം ബിജെപിയിൽ പ്രവർത്തിച്ചിട്ടും പാർട്ടി തന്നെ അവഗണിക്കുകയാണെന്ന് ഡല്‍ഹി ബ്രഹ്മപുരി മണ്ഡലത്തിലെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ തലവനായ മുഹമ്മദ് ആതിഖ്. ഡൽഹി കലാപത്തിൽ തൻ്റെ ഫാക്ടറിയും സഹോദരൻ്റെ ഫാക്ടറിയും ചിലർ തീയിട്ടു. ഇത് അറിഞ്ഞിട്ടും ബിജെപി നേതാക്കൾ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് മുഹമ്മദ് ആതിഖ് പറഞ്ഞു. അതുകൊണ്ട് പാർട്ടി വിടാനാണ് തീരുമാനമെന്ന് ആതിഖ് വ്യക്തമാക്കി.
ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ സാത്ത്, സബ്ക വികാസ് എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ചു. ബി.ജെ.പിയെ വിമര്‍ശിക്കുന്നവരുമായി തര്‍ക്കിച്ചു. എന്നാല്‍ ഒടുവില്‍ പാര്‍ട്ടി എന്താണ് തന്നോട് ചെയ്തതെന്ന് ഇപ്പോള്‍ അവര്‍ ചോദിക്കുമ്പോള്‍ അതിന് എനിക്ക് ഉത്തരമില്ല,” മുഹമ്മദ് ആതിഖ് പറഞ്ഞു. കഴിഞ്ഞ ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് മനോജ് തിവാരിയെപ്പോലെ ഞാനും ബീഹാറില്‍ ജനിച്ചു വളര്‍ന്ന ആളാണ്. അദ്ദേഹത്തിന് എന്നെ അറിയാം. പക്ഷെ എനിക്ക് ഒരു മുസ്ലീം പേര് ഉണ്ടെന്നതിനാല്‍ ഞാന്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ടവനല്ലാതെയായി”, മുഹമ്മദ് ആതിഖ് പറഞ്ഞു.
വാടകയ്ക്കെടുത്ത സ്ഥലത്താണ് ഫാക്ടറി തുടങ്ങിയത്. കലാപം തുടങ്ങിയപ്പോൾ ജോലിക്കാരോടെല്ലാം അവിടെ നിന്ന് പോകാൻ പറഞ്ഞു. വളരെ നിസ്സഹായമായ അവസ്ഥയിലായിരുന്നു താൻ. ബിജെപിൽ പ്രവർത്തിക്കുന്നതിനെതിരെ തൻ്റെ സമുദായത്തിലുള്ളവർ പലപ്പോഴും ചോദ്യം ചെയ്തിരുന്നതായും ആതിഖ് പറഞ്ഞു. ‘ഞാന്‍ ഇതുവരെ ബി.ജെ.പി വിട്ടിട്ടില്ല, പക്ഷേ പാര്‍ട്ടി ഇനിയും എന്നെ സമീപിച്ചില്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ പാര്‍ട്ടി വിടും. മുഹമ്മദ് ആതിഖ് പറഞ്ഞു.
content highlights: Factory burnt, BJP man says ignored by party because ‘I have Muslim name’