കൊറോണ വൈറസ് മാരകമാകുന്നത് ആറിലൊരാൾക്ക് മാത്രമെന്ന് ലോകാരോഗ്യ സംഘടന

The World Health Organization says only one in six people are at risk of contracting the coronavirus

കൊറോണ വൈറസ് മൂലമുള്ള രോഗം മാരകമാകുന്നത് ആറിലൊരാൾക്ക് മാത്രമാണെെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പ്രായമായവരിലാണ് കൊറോണ വ്യാപകമായി ബാധിക്കുന്നതെന്നാണ് കണ്ടെത്തൽ. വൈറസ് ബാധയേറ്റവരിൽ ചിലരിൽ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയോ, രോഗികളാകുകയോ ചെയ്യുന്നില്ല. 80 ശതമാനത്തോളം ആളുകൾ ചികിത്സയില്ലാതെ തന്നെ സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ കൊറോണ ബാധിച്ച രോഗികളിൽ ആറിലൊരാൾക്കെങ്കിലും രോഗം മാരകമാകുന്നുണ്ടെന്നാണ് ഇതു വരെയുള്ള അനുഭവം. അഞ്ചിലൊരാൾ എന്ന കണക്കിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടി വരുന്നുമുണ്ട്. എന്നാൽ രോഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

പ്രായമായ ആളുകളിൽ രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം, തുടങ്ങിയ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്നും, പനി, ചുമ, ശ്വാസതടസ്സം എന്നിവയുള്ളവർ ഉറപ്പായും വൈദ്യസഹായം തേടണമെന്നും ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. നേരത്തെ രണ്ട് ശതമാനമായിരുന്ന മരണ നിരക്ക് ഇപ്പോൾ 3. 4 ശതമാനമായി ഉയർന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നത്. നിപയുടെ മരണ നിരക്ക് 40 മുതൽ 70 ശതമാനം വരെയായിരുന്നു. ശതമാന കണക്കുകളിൽ കാര്യമില്ലെന്നും വൈറസ് ബാധ തടയുന്നതിനായി യാത്രകളും മറ്റും ഒഴിവാക്കുകയാണ് വേണ്ടതെന്നും, വൈറസ് ബാധിതർ നിരീക്ഷണത്തിൽ തുടരണമെന്നും നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ പറഞ്ഞു.

Content Highlights; The World Health Organization says only one in six people are at risk of contracting the coronavirus