ഡൽഹി കലാപത്തിലെ ഇരകൾക്ക് 3 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ഡൽഹി സർക്കാർ

Delhi government grants Rs 3 crore compensation to victims of riots

വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ ഇരയായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി മൂന്നു കോടി രൂപ അടിയന്തരമായി അനുവദിച്ച് ഡൽഹി സർക്കാർ. ഇരകൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ പരിശോധനയ്ക്കും തുടക്കമായിട്ടുണ്ട്.

വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞാൽ അന്തിമ പട്ടിക തയ്യാറാക്കുകയും അടുത്ത ആഴ്ചയോടെ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നടപടി ക്രമങ്ങൾക്കായി ആളുകളെ നേരിട്ടു കാണുന്നതിനും സർക്കാർ കേന്ദ്രത്തിലെത്തിക്കുന്നതിനുമുള്ള സൗകര്യങ്ങളൊരുക്കും. കലാപത്തിൽ ഏറെ നാശനഷ്ടങ്ങൾക്ക് ഇരയായിട്ടുള്ളവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും നടക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Content Highlights; Delhi government grants Rs 3 crore compensation to victims of riots