കൊറോണ വൈറസ്: ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ മുതൽ അവധി

ദോഹ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഖത്തറില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസസഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല.

അതിനിടെ, ഖത്തറില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റിലെയും സെന്‍റര്‍ മാര്‍ക്കറ്റിലെയും ജീവനക്കാര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറില്‍ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി.

രാ​ജ്യ​ത്ത്​ ഇ​പ്പോ​ഴും രോ​ഗ​ബാ​ധ​യു​ടെ അ​ള​വ്​ ഏ​റെ കു​റ​വാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​റോ​ണ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ അ​റി​യാ​നാ​യി മ​ന്ത്രാ​ല​യം 24 മ​ണി​ക്കൂ​റും പ്രവർത്തിക്കുന്ന കോ​ള്‍ സെന്റർ ‍‍‍‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്നു​ണ്ട്. 16000 എ​ന്ന ടോള്‍ഫ്രീ നമ്പറില്‍ വി​ളി​ച്ചാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും.

Content Highlight: Educational Institutions of Qatar will close from tomorrow amid corona virus