ഏഷ്യയിലെ സമ്പന്ന കിരീടം മുകേഷ് അംബാനിക്ക് നഷ്ടമായി; ഒന്നാം സ്ഥാനത്ത് ജാക്ക് മാ

ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന മുകേഷ് അംബാനി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊറോണ വൈറസ് ഓഹരി വിപണിയിൽ ഏൽപ്പിച്ച ആഘാതമാണ് ഇതിന് കാരണം. ബ്ലൂംസ് ബർഗ് ശതകോടീശ്വര സൂചിക പ്രകാരം, 2018 ൽ ഒന്നാം സ്ഥാനം നഷ്ടമായ ആലിബാബ ഗ്രൂപ്പ് സ്ഥാപകനായ ജാക്ക് മായാണ് ഒന്നാം സ്ഥാനത്ത്.

അംബാനിയെക്കാള്‍ 2.6 ലക്ഷം കോടിയാണ് ജാക്കിന് അധികമായുള്ളത്. വിപണി വിഹിതത്തിൽ കൂടുതൽ നിക്ഷേപത്തിന് സൌദി അറേബ്യയും റഷ്യയും ഒരുങ്ങിയതോടെ, 29 വർഷത്തിനിടയിലെ ഏറ്റവും വലിയ എണ്ണ വില ഇടിവിനാണ് തിങ്കളാഴ്ച്ച ഓഹരി വിപണി സാക്ഷിയായത്.

2021 ന്റെ തുടക്കത്തിൽ അംബാനിയുടെ മുൻനിര റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കടം പൂജ്യമായി കുറയ്ക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർന്ന് വന്നിരുന്നു. തുടർന്ന് റിലയൻസിന്‍റെ ഓയിൽ ആൻഡ് പെട്രോകെമിക്കൽസ് വിഭാഗത്തിലെ ഒരു ഓഹരി ലോകത്തെ ഏറ്റവും വലിയ അസംസ്കൃത ഉൽ‌പാദകനായ സൗദി അറേബ്യൻ ഓയിൽ കമ്പനിക്ക് വിൽക്കാനുള്ള പദ്ധതിയും ആരംഭിച്ചിരുന്നു.

അതേസമയം, കൊറോണ വൈറസ് ടെക് ഭീമനായ ആലിബാബയുടെ ചില ബിസിനസ്സുകള്‍ക്ക് തിരിച്ചടിയായെങ്കിലും, ക്ലൌഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ക്കും, മൊബൈൽ ആപ്ലിക്കേഷനുകള്‍ക്കും ആവശ്യക്കാർ ഏറിയതോടെ നഷ്ടങ്ങള്‍ ലഘൂകരിക്കപ്പെട്ടു.

Content Highlight: Mukesh Ambani moves to second position on Asia’s richest man list

LEAVE A REPLY

Please enter your comment!
Please enter your name here