കൊറോണ: ജാഗ്രതയില്‍ പത്തനംതിട്ട; രണ്ടു വയസുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രണ്ട് വയസുകാരിയെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ കുട്ടിയെയാണ് നിരീഷണത്തിനായി ഐസൊലേഷനു വിധേയമാക്കിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ മൂന്ന് വയസുകാരിയുള്‍പ്പെടെ ആറ് പേർക്കാണ് കേരളത്തിൽ ഇതേവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന റാന്നിയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാന്നിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കും.

ഇറ്റലിയിൽ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733 പേരെ തിരിച്ചറിഞ്ഞ് നിരീഷണത്തിലാക്കിയിട്ടുണ്ട്. അതിനിടെ ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപോയ യുവാവിനെ ജില്ലാ കളക്ടർ പി ബി നൂഹ് വിമർശിച്ചു. അയാള്‍ പോയ സ്ഥലങ്ങളിലെയും സന്ദർശിച്ച ആളുകളെയും നിരീഷണത്തിലാക്കേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു.

ഇന്ന് ആരംഭിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകള്‍ കുട്ടികള്‍ക്ക് ആശങ്ക കൂടാതെ എഴുതാനുള്ള സാഹചര്യം ഒരുക്കുമെന്നും കളക്ടർ അറിയിച്ചു.

Content Highlight: Pathanamthitta keep alert amid corona test positive on five

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here