കൊച്ചി: ഇറ്റലിയിൽ നിന്ന് ഇന്ന് കൊച്ചിയിലെത്തിയ മലയാളികളിൽ 10 പേർക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചിലർക്ക് ചുമയും ഉണ്ടായിരുന്നു. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്.
ഇറ്റലിയിൽ നിന്ന് ആകെ 55 പേരാണ് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇതിൽ 35 പേരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 10 പേരെയാണ് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെതുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
കൊച്ചിയിലെത്തിയ മുഴുവൻ ആളുകളുടെയും സാമ്പിളുകള്‍ സ്വീകരിച്ച് പരിശോധനക്കയച്ചു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുംമുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Content Highlight: 10 Malayalis from Itali moved to Isolation ward