സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ കേന്ദ്രത്തിൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് ഡൽഹി ഹെെക്കോടതി ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൽ തുടങ്ങിയ ഓൺലെെൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയണമെന്ന് ആവശ്യപ്പെട്ട് കെഎൻ ഗോവിന്ദാചാര്യ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയെ തുടർന്ന് ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനും നോട്ടീസ് അയക്കുകയും ചെയ്തു. ഏപ്രിൽ 13 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
content highlights: Delhi High Court Seeks Centre’s Stand On Removal Of Online Fake News








