ഫ്രഞ്ച് ഫുഡ്ബോളർ കിലിയൻ എംബാപ്പെക്ക് കൊറോണ വൈറസ് ബാധിച്ചെന്ന നിഗമനത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ്. കുറച്ച് ദിവസങ്ങളായി അസുഖ ലക്ഷണങ്ങള്‍ കാണിച്ച എംബാപ്പെയെ ഇന്നലെയാണ് പരിശോധനക്ക് വിധേയനാക്കിയത്.
ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയുടെ മുൻനിരക്കാരനായിരുന്നു എംബാപ്പെ. പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഡോർഡ്മുണ്ടിനെതിരായ മത്സരത്തിൽ എംബാപ്പെ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ തിങ്കളാഴ്ച്ച മുതൽ പരിശീലനത്തിന് ഇറങ്ങാത്ത എംബാപ്പെയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ടെന്ന് കോച്ച് തോമസ് ടഷെൽ പ്രതികരിച്ചു.
സീസണില്‍ ഇതുവരെ പി.എസ്.ജിയ്ക്കായി 32 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 30 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം ഫ്രാന്‍സ് ലീഗ് 1-ലും ആറെണ്ണം ചാമ്പ്യന്‍സ് ലീഗിലുമാണ്. ലീഗ് 1-ല്‍ നിലവില്‍ ഒന്നാമതാണ് പി.എസ്.ജി.
Content Highlight: French Footballer Mbappe tests negetive for Corona Virus