ജ്യോതിരാദിത്യ സിന്ധ്യ ഉച്ചയോടെ ബിജെപിയിൽ ചേരുമെന്ന് സൂചന

ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെ മുള്‍മുനയിലാക്കിയ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ ഇന്ന് ഉച്ചയോടെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ഇന്നലെ പ്രധാനമന്ത്രിയുമായും, ആഭ്യന്ത്രമന്ത്രി അമിത്ഷായുമായും സിന്ധ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പദമാണ് ബിജെപിയുടെ വാഗ്ദാനം. രാജിക്ക് പിന്നാലെ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയതായി കോണ്‍ഗ്രസും നിർദ്ദേശിച്ചു.

സിന്ധ്യക്ക് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമുള്‍പ്പെടെ 200 പേർ കോണ്‍ഗ്രസിൽ നിന്ന് രാജി വെക്കാനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇത്രയേറെ പേർ രാജി വെച്ചാൽ 15 മാസം മാത്രം ഭരിച്ച കമൽനാഥ് സർക്കാരിന് ന്യൂനപക്ഷമായി ചുരുങ്ങേണ്ടി വരും. നിലവിൽ 88 എംഎൽഎമാരാണ് കോണ്‍ഗ്രസിലുള്ളത്. കമനാഥ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് കാട്ടി ഗവർണർക്ക് കത്തയക്കാനൊരുങ്ങുകയാണ് ബിജെപി.

എന്നാൽ, തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കമൽ നാഥ് പറഞ്ഞു. ഞങ്ങളുടെ ഭൂരിപക്ഷം ഞങ്ങൾ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Jyotiradithya Scindia to join BJP this noon.