ദില്ലി കലാപ കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ദില്ലി പോലിസ് അറസ്റ്റ് ചെയ്തു

delhi riots police arrested two popular front leader

ദില്ലി കലാപ കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. പർവേസ്, ഇല്യാസ് എന്നീ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ദില്ലി തലവനാണ് പർവേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ് പാർട്ടി സെക്രട്ടറിയാണ്. ദില്ലി പോലീസിൻ്റെ സെല്ലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്നും ആളുകളെ കലാപത്തിനായി പ്രകേപിപ്പിച്ചു എന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്. കലാപത്തിനായി ധന ശേഖരണം നടത്തിയെന്നും പോലീസ് പറഞ്ഞു. ശിവ് വിഹാർ സ്വദേശികളായ ഇല്യാസ് 2020 ദില്ലി തെരഞ്ഞെടുപ്പിൽ കർവാൽ നഗറിൽ നിന്ന് എസ്.ഡി.പി.ഐ ടിക്കറ്റിൽ മത്സരിച്ചതായും റിപ്പോർട്ടുണ്ട്.

Content Highlights; delhi riots police arrested two popular front leader

LEAVE A REPLY

Please enter your comment!
Please enter your name here