റോം: കൊറോണ വൈറസ് ബാധമൂലം ഇറ്റലിയില്‍ മരണം 1000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ച ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 189 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസഖ്യ 1016 ആയി.
രോഗം സ്ഥിരീകരിച്ച കേസുകള്‍ 15,112 ആയി ഉയര്‍ന്നു. നേരത്തെ 12,462 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചിരുന്നത്. ഫെബ്രുവരി 21ന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശമായ ലാംബാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥീരീകരിക്കന്നത്.
രോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ ഒഴികെ ഹോട്ടലുകളും ബാറുകളുമടക്കം എല്ലാ കടകളും പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
രോഗ്യവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും. ഇതാദ്യമായാണ് ആധുനിക കാലഘട്ടത്തില്‍ ഇത്തരം അസാധാരണമായ നടപടി. ഇതോടെ 900ഓളം പള്ളികളാണ് റോമില്‍ പൂട്ടുന്നത്.
Content Highlight: The death in Italy over corona virus exceeds 1000