പത്തനംതിട്ടക്ക് ആശ്വസിക്കാം; 8 പേരുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിരീഷണത്തിലുള്ള 8 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്ന ഒരു മാസം പ്രായമുള്ള കുട്ടിക്കും പരിശോധനാഫലം നെഗറ്റീവ് ആണ് എന്നത് ജില്ലയിലുടനീളം ആശ്വാസം പകരുന്ന റിപ്പോർട്ടാണ്. അതേസമയം, ജില്ലയിൽ രണ്ട് പേരെ രോഗബാധ സംശയിച്ച് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതേവരെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതിൽ ഒൻപതു പേർ പത്തനംതിട്ട ജില്ലക്കാരാണ്. 8 പേരുടെ ഫലം നെഗറ്റീവ് ആയത് ആശ്വാസത്തിന് വകയുണ്ടെങ്കിലും ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും കരുതൽ വേണമെന്നും ജില്ലാ ആരോഗ്യ ഓഫീസർ അറിയിച്ചു.

5469 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

Content Highlight: 8 test negative in Pathanamthitta

LEAVE A REPLY

Please enter your comment!
Please enter your name here