തിരുവനന്തപുരം: കുട്ടികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതല്‍ ഹയര്‍സെക്കന്ററിക്ക് കൂടി ബാധകമാകും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി.
2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയില്‍ നിന്നൊഴിവാക്കണം എന്നാണ് നിയമം. ഈ വ്യവസ്ഥ ഇനി മുതല്‍ ഹയര്‍സെക്കന്ററിക്ക് കൂടി ബാധകമായിരിക്കും.
പുതിയ ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. വ്യവസ്ഥ ലംഘിക്കുന്നവരെ സര്‍വ്വീസ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
Content Highlight: Do not punish students up to Twelfth