കൊറോണ വൈറസ്: ഇറ്റലിയിൽ കുടുങ്ങിയ 218 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

മി​ലാ​ന്‍: കോ​വി​ഡ്-19 വൈ​റ​സ് ബാധയെ തുടര്‍ന്ന് ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​യ 218 ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. 211 ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സം​ഘ​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത്.

ദു​ഷ്ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ളെ സ​ഹാ​യി​ച്ച എ​യ​ര്‍​ഇ​ന്ത്യ ടീ​മി​നും ഇ​റ്റാ​ലി​യ​ന്‍ അ​ധി​കാ​രി​ക​ള്‍​ക്കും പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യി മി​ലാ​നി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ ഇ​റ്റ​ലി​യി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ന്‍ കോ​ണ്‍​സു​ലേ​റ്റ് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ ട്വീ​റ്റ് ചെ​യ്തു.

ഡല്‍ഹിയില്‍ എത്തിയവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വി​ഡ്-19​നെ മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യൂ​റോ​പ്പാ​ണ് ഇ​പ്പോ​ഴ​ത്തെ വൈ​റ​സിന്‍റെ ഉത്ഭവ​കേ​ന്ദ്രം.

Content Highlight: 218 Indians from Italy bring to home land