ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു; ഇന്ത്യയിൽ 105 പേർക്ക് രോഗം സ്ഥിരീകരിച്ചു

corona virus cases in india rises to 105

ലോകത്ത് കൊറോണ ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 53836 പേരാണ് മരണപെട്ടത്. ഇറ്റലിയിൽ മരണ സംഘ്യ 1441 ആയി ഉയർന്നു. രോഗം ബാധിച്ചവരുടെ എണ്ണം 21157 ആയി. അതേ സമയം ഇന്ത്യയിൽ 105 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ട് പേരാണ് കൊറോണ ബാധയെ തുടർന്ന് മരണപെട്ടത്. മഹാമാരിയായി പടർന്നു കൊണ്ടിരിക്കുന്ന കൊറോണയെ കേന്ദ്രസർക്കാർ ദുരന്തമായി പ്രഖ്യാപിച്ചു.

അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം ഇറക്കിയ സർക്കുലർ പിൻവലിച്ചു. കൊറോണ ബാധിതരുടെ ചികിത്സ, താമസം, ആഹാരം എന്നിവ ഫണ്ടിൽ ഉൾപെടുത്തി സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിലുണ്ട്.

ഇന്നലെ കേരളത്തിൽ എവിടെയും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, എങ്കിലും ജാഗ്രത കർശനമാക്കുമെന്നും നിയന്ത്രണങ്ങൾ ഫലം കണ്ടു വരുന്നതായും ഉന്നതതല അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറസ് ബാധയേറ്റ 19 പേരും ആശുപത്രിയിലാണ്. ഇന്നലെ 106 പേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Content Highlights; corona virus cases in india rises to 105