കൊവിഡ് 19 നിശ്ചയമായും ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രമണ്യന്‍. രോഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അത് വിലയിരുത്തുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
്അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയില്‍ തകര്‍ച്ചയുണ്ടായി. കൊറോണവൈറസ് ലോകമെമ്പാടും അനശ്ചിതത്വം സൃഷ്ടിച്ചു. ഈ അനശ്ചിതത്വം സൃഷ്ടിക്കുന്ന ഭയമാണ് ഒഹരി വിപണിയിലെ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ വരെ ഇപ്പോഴത്തെ സാഹചര്യം തുടരാന്‍ സാധ്യതയുണ്ട്. ആളുകള്‍ റെസ്റ്റോറന്ിലും മാളുകളിലും പോലും പോകുന്നത് നിര്‍ത്തി. ഇത് സമ്പത്ത് വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്ന് പിന്നീട് രോഗത്തെ പൂര്‍ണമായി തുരത്തിയ ശേഷമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എണ്ണവില കുറഞ്ഞത് ഡോളറിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. അസംസ്കൃത എണ്ണയുടെ വില ഡോളറില്‍ കുറഞ്ഞു. എന്നാല്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരുപാട് താഴേക്ക് പോയി. സര്‍ക്കാര്‍ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ചില ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്കും ചില ആനുകൂല്യങ്ങള്‍ സര്‍ക്കാരിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.