ഇറ്റലിയിൽ ഒരു ദിവസം മരിച്ചത് 793 പേർ; ആകെ മരണസംഖ്യ 4825

കൊവിഡ് മരണത്തെ നിയന്ത്രിക്കാൻ കഴിയാതെ ഇറ്റലി. ശനിയാഴ്ച മാത്രം മരിച്ചത് 793 പേരാണ്. ഇതോടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 4825 ആയി. കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 53578 കടന്നു. 2857 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. കൊവിഡ് വ്യാപനത്തിൽ 13.9 ശതമാനം വർദ്ധനവാണ് ഇറ്റലിയിൽ ഉണ്ടായിരിക്കുന്നത്.

കൊവിഡ് മരണനിരക്കിൽ ചെെനയെ മറികടന്നിരിക്കുകയാണ് ഇറ്റലി. ഇതോടെ കൊവിഡ് ഏറ്റവും സാരമായി ബാധിച്ച രാജ്യമായി ഇറ്റലി മാറി. ഇറ്റലിക്കു പുറമെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലും കൊവിഡ് വ്യാപനം തുടരുകയാണ്.

അതേ സമയം ചെെനയിൽ പുതുതായി 46 കേസുകള്‍ റിപ്പോർട്ട് ചെയ്തു. കൂടുതലും വിദേശത്ത് നിന്നും ചൈനയിലേക്ക് തിരിച്ചെത്തിയ ചൈനീസ് ജനങ്ങള്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Content highlights: Italy deaths jump by almost 800 from corona virus