കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യര്‍ത്ഥിക്ക് കൊറോണ; സഹപാഠികള്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇന്നലെ മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മകളാണിത്. പത്ത് എഫ് ഡിവിഷനില്‍ പഠിക്കുന്ന കുട്ടി പരീക്ഷ എഴുതിയത് പത്ത് എ ക്ലാസിലാണ്. അതിനാല്‍ ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കാസര്‍ഗോഡ് 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഏറ്റവുമധികം രോഗ ബാധിതരുള്ള ജില്ല കാര്‍ഗോഡാണ്.

Content Highlight: 10 th class student confirm corona from Kasargod

LEAVE A REPLY

Please enter your comment!
Please enter your name here