ഭീതി ഒഴിയാതെ രാജ്യം; വീണ്ടും കൊവിഡ് മരണം; മരണ സംഖ്യ 31 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു. രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍ 52 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്.കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

അതെസമയം ലോകത്ത് കൊവിഡ് മരണം 34,000 കടന്നു. ഇറ്റലിയില്‍ 10779 ആയി. സ്പെയിനില്‍ ആറായിരം കടന്നു.

Content Highlight: Covid Death increased to 31 in India

LEAVE A REPLY

Please enter your comment!
Please enter your name here