പിടിച്ചടക്കാനാവാതെ കൊവിഡ്; മരണം 37,000 കടന്നു; ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി

ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ എണ്ണവും അതിവേഗം ഉയരുമ്പോള്‍ ലോകം മുഴുവന്‍ ഭീതിയിലും അതീവ ജാഗ്രതയിലുമാണ്.

ലോകത്താകെ വിവിധ രാജ്യങ്ങളിലായി 7.84 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആയിരത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 913 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 812 പേരും യുഎസില്‍ 565 പേരുമാണ് ഒറ്റ ദിവസം മരിച്ചത്. യുഎസിന് പിന്നാലെ ഇറ്റലിയിലും രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നതോടെ നിയന്തരണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി.

Content Highlight: Corona Death over the world exceeds 37,000

LEAVE A REPLY

Please enter your comment!
Please enter your name here