വൈറസിന് എതിരെയുള്ള പോരാട്ടം എത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല; ലോകാരോഗ്യ സംഘടന

we have to fight against covid 19 for a long time says WHO

കൊറോണ വെെറസ് വ്യാപനം ഉടൻ കുറയാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. എത്രനാൾ വരെ ഈ പോരാട്ടം തുടരുമെന്ന് പറയാൻ കഴിയില്ല. വെെറസിനെ ഇല്ലാതാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ എല്ലാ രാജ്യങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 39000 കടന്നു. 80,2748 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. . ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിതരായി 11,591 പേരാണ് മരിച്ചത്. സ്പെയിനിൽ 7,716 പേർ മരിച്ചു. ബ്രിട്ടനിൽ മരണസംഖ്യ 1400 കടന്നു. അമേരിക്കയില്‍ 3173 പേരാണ് ഇതുവരെ മരിച്ചത്. ഇന്ത്യയിൽ 27 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

content highlights:we have to fight against covid 19 for a long time says WHO