കൊറോണ: വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന. എന്നാല്‍ ചൈനീസ് കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ആവശ്യമുള്ളതിനാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യം കൂടി അവര്‍ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ സാഹചര്യം മറികടക്കാനായി അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആശുപത്രികള്‍ക്കായി വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ചൈനീസ് വെന്റിലേറ്റര്‍ നിര്‍മ്മാതാക്കള്‍ പറയുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളും ആവശ്യമുള്ളതിനാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നത് എളുപ്പമല്ല എന്നാണ്. കൂടുതല്‍ വെന്റിലേറ്ററുകളും മറ്റ് മെഡിക്കല്‍ സംരക്ഷണ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി ചൈന ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വിതരണക്കാരെ ഇന്ത്യ സമീപിക്കുന്നതായി ബീജിംഗിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ദിവസങ്ങളില്‍, ഇന്ത്യ നിരോധനത്തില്‍ ഇളവ് വരുത്തുകയും ജനുവരിയില്‍ വൈറസ് പടര്‍ന്നപ്പോള്‍ ചൈനയിലേക്ക് പരിമിതമായ ചില മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ഫെബ്രുവരി മാസത്തില്‍ ന്യൂഡല്‍ഹി 15 ടണ്‍ വൈദ്യോപകരണങ്ങള്‍ ചൈനയിലേക്ക് അയച്ചു.

വെന്റിലേറ്ററുകളുടെ ഉത്പാദനത്തില്‍ ചൈന ഇന്ത്യയെ സഹായിച്ചാലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനങ്ങളും ഈ പാന്‍ഡെമിക്കിനെ പരാജയപ്പെടുത്തുകയാണ്. അവരുമായി ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും ഞങ്ങളുടെ പരമാവധി സഹായം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്, ‘ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.

Content Highlight: China agrees to give Ventilators for India in case of Corona Virus