കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 ഐസൊലേഷൻ വാര്‍ഡില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. എറണാകുളം സ്വദേശിയായ 65കാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയായ മുരളീധരനാണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് ഇദ്ദേഹത്തിന്‍റെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുരളീധരന്‍റെ കൊവിഡ് 19 പരിശോധനാഫലം ലഭ്യമായിട്ടില്ല. ഇദ്ദേഹം 28 ദിവസം വീട്ടില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയ ആളാണ്.

അതേസമയം, പുതുതായി രണ്ട് പേരെക്കൂടി കളമശ്ശേരിയില്‍ ഐസൊലേഷൻ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 42 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം 672 ആയി. എന്നാല്‍ മുൻപ് വീടുകളില്‍ നിരീക്ഷണത്തിലിരുന്ന 512 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Content Highlight: Corona Isolated patient died of Heart Attack in Kochi

LEAVE A REPLY

Please enter your comment!
Please enter your name here