ലണ്ടന്‍: കാന്‍സര്‍ ബാധിതനായ നാലുവയസുകാരന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടത് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കീമോതെറാപ്പിക്കിടയിലും പിടിപ്പെട്ട കൊറോണ വൈറസിനെതിരെ പോരാടി വിജയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്.
ആര്‍ച്ചീ വില്‍ക്സ് എന്ന നാലുവയസുകാരനാണ് രോഗക്കിടക്കയിലും കൊറോണയെ തോല്‍പ്പിച്ചത്. ന്യൂറോബ്ലാസ്റ്റോമ എന്ന കാന്‍സര്‍ ബാധിതനാണ് ആര്‍ച്ചീ. 2019 ജനുവരി മുതലാണ് ആര്‍ച്ചീ കീമോ തെറാപ്പിക്ക് വിധേയനാകുന്നത്. പ്രതിരോധശേഷി എങ്ങനെയുണ്ടെന്ന് അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആര്‍ച്ചീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈകാതെ തന്നെ ആര്‍ച്ചീ കൊവിഡ് 19 രോഗലക്ഷണങ്ങളും കാണിച്ച് തുടങ്ങി. ഇതോടെ കുടുംബവും ഐസൊലേഷനിലായിരുന്നു. ലണ്ടനിലെ കാന്‍സര്‍ ബാധയുള്ള കുട്ടികളിലെ ആദ്യ കൊവിഡ് ബാധയായിരുന്നു ആര്ച്ചീയുടേത്. രോഗലക്ഷണങ്ങള്‍ കൂടിയതോടെ ആര്‍ച്ചീയെ കാംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കാന്‍സര്‍ വാര്‍ഡില്‍ നിന്നാണ് ആര്‍ച്ചീയെ കൊറോണ വാര്‍ഡിലേയ്ക്ക് മാറ്റിയത്. ആറുദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ആര്‍ച്ചീയുടെ സ്രവ പരിശോധന നെഗറ്റീവ് ആയത്. ഇത് മാതാപിതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നതായി. കഴിഞ്ഞ ദിവസം കൊവിഡ് 19 മൂലമുള്ള ആശുപത്രിവാസം അവസാനിച്ച് ആര്ച്ചീയും പിതാവും വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
Content Highlight: 4 year old Archie shift from Cancer ward to Corona ward regain his Health