രാജ്യത്തെ മൂന്നു മേഖലകളായി തരംതിരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

Covid-19, Govt may divide country in red, orange and green zones

രാജ്യത്തെ കൊവിഡ് ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തരംതിരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ് സോണ്‍ എന്ന് തരംതിരിക്കും. ഇവിടെ പൂർണ്ണമായി അടച്ചിടും. കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തും. 

കൊവിഡ് 19 രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവില്‍ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോണായി തരംതിരിക്കും. നിയന്ത്രിതമായി പൊതുഗതാഗതം, കൃഷി തുടങ്ങിയവ ഇവിടങ്ങളില്‍ അനുവദിക്കും. കൊവിഡ് 19 ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങള്‍ ഗ്രീന്‍ സോണായിരിക്കും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് കുറച്ചുകൂടി ഇളവുണ്ടാകും. എന്നാല്‍ സാമൂഹിക അകലം നിര്‍ബന്ധമായിരിക്കും.

മുഖ്യമന്ത്രിമാരുമായി നാല് മണിക്കൂർ നീണ്ട ചർച്ചയിലാണ് നിയന്ത്രണങ്ങൾ തുടരണമെന്ന് തീരുമാനം പ്രധാനമന്ത്രി വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധിയെ  മറികടക്കാൻ സാധരണക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നത് ഉടൻ നടപ്പിലാക്കണമെന്നും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

content highlights: Covid-19, Govt may divide country in red, orange and green zones