രോഗം ഭേദമായവരുടെ ആൻ്റിബോഡികൾക്ക് കൊവിഡിനെ ചെറുക്കാൻ കഴിയും എന്നുള്ളതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന. ആൻ്റിബോഡികള്‍ ഫലപ്രദമാണെങ്കില്‍തന്നെ ഒരു വലിയ ജനസംഖ്യയില്‍ ഇതിന് എത്രത്തോളം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ദ്ധന്‍ മൈക്ക് റയാന്‍ പറഞ്ഞു. ജനസംഖ്യയുടെ വളരെ കുറച്ച് ശതമാനത്തിൽ മാത്രമാണ് ഇത് ഫലപ്രദമായിട്ടുള്ളതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് ഭേദമായവരില്‍ നിന്നും ആൻ്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന രീതിയാണ് കോൺവലസെൻ്റ് പ്ലാസ്മ ചികിത്സ. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ പ്ലാസ്മ തെറാപ്പിയിൽ പരീക്ഷണം നടത്തുന്നുണ്ട്. കേരളത്തില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തില്‍ പരീക്ഷണം നടത്താന്‍ ഐ.സി.എം.ആര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഗുജറാത്തിലും പ്ലാസ്മ തെറാപ്പി നടത്തുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
content highlights: No evidence that antibody tests can show coronavirus immunity says WHO