ഏറ്റവും കഠിനാധ്വാനിയായ പ്രസിഡൻ്റ് ഞാനാണെന്ന് ജനങ്ങൾ പറയുന്നു; ഡോണാൾഡ് ട്രംപ്

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡൻ്റായാണ് ജനങ്ങൾ തന്നെ കാണുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. അമേരിക്കന്‍ പ്രസിഡൻ്റിൻ്റെ കൊവിഡ് ബാധിത കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് ട്രംപിൻ്റെ പ്രതികരണം.

‘എന്നെക്കുറിച്ചും അമേരിക്കയുടെ ചരിത്രത്തെക്കുറിച്ചും നന്നായി അറിയാവുന്നരാണ് ഏറ്റവും കഠിന പ്രയത്‌നം ചെയ്യുന്ന പ്രസിഡൻ്റ് ആണ് ഞാൻ എന്ന് പറയുന്നത്. എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ലെങ്കിലും ഞാൻ ഒരു കഠിനാധ്വാനി ആയതുകൊണ്ട് തന്നെ മൂന്നര വർഷത്തിനുള്ളിൽ മറ്റുള്ള രാഷ്ട്ര തലവന്മാരേക്കാൾ ഞാൻ ജോലി ചെയ്തിട്ടുണ്ട്’ ട്രംപ് ട്വിറ്ററിൽ കുറിച്ചു.

വ്യാഴാഴ്ചയായിരുന്നു ട്രംപിനെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ട് വന്നത്. മോശം പ്രസിഡൻ്റ് എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത വന്നത്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. രാവിലെ തൊട്ട് രാത്രി വരെ ഏറെ നേരം പ്രവർത്തിക്കാറുണ്ട്. വ്യാപാര കരാറുകൾ, സൈനിക പുനഃസംഘടന എന്നീ കാര്യങ്ങൾക്കായി ദീർഘകാലമായി വൈറ്റ് ഹൗസിൽ തന്നെയാണ്. എന്നാലും മാധ്യമങ്ങൾ വ്യാജവാർത്തകൾ തന്നെക്കുറിച്ച് ചമയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസില്‍ തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമപ്രവര്‍ത്തകനേയും ട്രംപ് അധിക്ഷേപിച്ചു. തന്നെക്കുറിച്ച് ആ മാധ്യമപ്രവര്‍ത്തകന് ഒന്നും അറിയില്ലെന്നും ട്രംപ് പറഞ്ഞു.

content highlights: “People Say I Am Hardest Working President”: Donald Trump