പ്രവാസികളെ തിരികെയെത്തിക്കാൻ ദുബായിലേക്കും മാലി ദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ പുറപ്പെട്ടു

3 Naval Ships Sent to Evacuate Indians Stranded in the Maldives, UAE

വിദേശത്തുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബായിലേക്കും മാലി ദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ പുറപ്പെട്ടു. ഐ.എന്‍.എസ് ജലാശ്വയും ഐ.എന്‍.എസ് മഗറും മാലിദ്വീപിലേക്കും ഐ.എന്‍.എസ് ഷര്‍ദുല്‍ ദുബായിലേക്കുമാണ് പോയിരിക്കുന്നത്. രണ്ട് ദിവസത്തിനകം കപ്പലുകൾ ദുബായിലും മാലി ദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. കൊച്ചിയിലേക്കായിരിക്കും കപ്പലുകൾ തിരികെ എത്തുക. 

കേന്ദ്ര നിര്‍ദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്. മാലിയിൽ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അടുത്തഘട്ടത്തിൽ മലേഷ്യ, യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെ തിരിച്ചെത്തിക്കും. രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

content highlights: 3 Naval Ships Sent to Evacuate Indians Stranded in the Maldives, UAE