കൊവിഡ് വ്യാപനത്തിനിടയിൽ മറ്റൊരു പ്രതിസന്ധി കൂടി നേരിടുകയാണ് ആസാം. ആഫ്രിക്കൻ പന്നിപ്പനിയാണ് ഭരണകൂടത്തെ പോലും ആശങ്കപ്പെടുത്തികൊണ്ട് ആസാമിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. 2800 വളർത്തു പന്നികളാണ് ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ ചത്തൊടുങ്ങിയത്. വളര്‍ത്തു പന്നികളില്‍ കണ്ടുവരുന്ന, 100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. കൊവിഡ് 19 പോലെ ആഫ്രിക്കന്‍ പന്നിപ്പനിയും ചൈനയില്‍ നിന്നും തന്നെയാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് ആസാം പറയുന്നത്.
2018-2020 കാലയളവില്‍ ചൈനയിലെ 60 ശതമാനം വളര്‍ത്തു പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ചത്തുപോയിട്ടുണ്ട്. പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെൻ്റർ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി ആശങ്കാജനകമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ പറഞ്ഞു. 1921 കെനിയയിലാണ് ആഫ്രിക്കൻ പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. 2019 ലെ സെൻസസ് പ്രകാരം ആസാമിൽ 21 ലക്ഷം വളർത്തു പന്നികളാണുളളത്. ഇത് ഇപ്പോൾ 30 ലക്ഷമായി വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
content highlights: Assam Becomes Epicentre Of African Swine Fever In India As 2,800 Pigs Die








