നെയ്‌റോബി: കൊറോണ വൈറസ് മൂലം ആഫ്രിക്കയില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ ആഫ്രിക്കയില്‍ 83,000 നും 1,90,000 ഇടയില്‍ ആളുകള്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
29 ദശലക്ഷത്തിനും 44 ദശലക്ഷത്തിനും ഇടയില്‍ ആളുകളിലേക്ക് ഇത് പടരാമെന്നും സംഘടന പറയുന്നു. രോഗത്തെ തടയാന്‍ ഇതുവരെ നപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പഠനം. എന്നാല്‍ ഭാഗ്യവശാല്‍ ഇത് സംഭവിച്ച് തുടങ്ങിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ തലവന്‍ മാറ്റ്ഷിഡിസോ മൊയിതി ടെലി കോണ്‍ഫറന്‍സില്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയില്‍ വളരെ വൈകിയാണ് വൈറസ് ആക്രമിച്ചത്. മറ്റ് എവിടെ ഉള്ളതിനേക്കാളും രോഗവ്യാപനതോതും ആഫ്രിക്കയില്‍ കുറവാണ്.
മേഖലയിലെ സര്‍ക്കാരുകള്‍ പ്രത്യേക താല്‍പര്യമെടുത്ത് വൈറസ് വ്യാപനത്തെ നിയന്ത്രണമാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് കോവിഡ് നമ്മുടെ ജീവിതത്തില്‍ ഒരു ഘടകമായേക്കാം. പരിശോധിക്കുക, രോഗം കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ചികിത്സിക്കുക എന്നിവ ആവശ്യമാണെന്നും മൊയ്തി പറഞ്ഞു.
Content Highlight: WHO says, Corona virus could kill 190,000 Africans if not contained