ഫാവിപിരാവിര്‍ കൊവിഡ് രോഗികളില്‍ പരീക്ഷിക്കാന്‍ അനുമതി

Clinical trials of Favipiravir drug to begin in India

ഹൈദരാബാദില്‍ വികസിപ്പിച്ച ആൻ്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ കൊവിഡ് രോഗികളില്‍ പരീക്ഷിക്കാൻ അനുമതി ലഭിച്ചു. കൗണ്‍സില്‍ ഓഫ് സയൻ്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രീയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെയാണ് ഈക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി (ഐഐസിടി) മരുന്നു നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ ഒരു സ്വകാര്യ കമ്പനിക്കു കൈമാറിയെന്നും ഈ കമ്പനി ആശുപ്രതികളുമായി സഹകരിച്ച് കൊവിഡ് രോഗികളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുമെന്ന് ഐഐസിടി ഡയറക്ടര്‍ എസ്. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. രോഗികളുടെ അനുമതി വാങ്ങിയ ശേഷമാവും ട്രയല്‍ നടത്തുക. രാജ്യത്തെ മൂന്ന് പ്രധാന ആശുപത്രികളില്‍ മൈക്രോബാക്ടീരിയം ഡബ്ല്യൂ (എംഡബ്ല്യൂ) ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പരീക്ഷിക്കാനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പകര്‍ച്ചപ്പനി ചികിത്സയ്ക്ക് ചൈനയും ജപ്പാനും ഇപ്പോള്‍ ഫാവിപിരാവിര്‍ ഉപയോഗിക്കുന്നുണ്ട്. ശരീരത്തിനുള്ളില്‍ കടക്കുന്ന വൈറസിൻ്റെ പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നത് തടയാൻ ഫാവിപിരാവിർ മരുന്നിന് കഴിയുമെന്ന് ശേഖര്‍ മാണ്ഡെ പറഞ്ഞു.

content highlights: Clinical trials of Favipiravir drug to begin in India