കൊവിഡ് വ്യാപിച്ച ആഫ്രിക്കയിലെ നൈജീരിയയിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. ഇവരിൽ 200 മലയാളികളും ഉൾപ്പെടുന്നു. ഇവരില്‍ ഗര്‍ഭിണികളും വിസാ കാലാവധി കഴിഞ്ഞവരുമുണ്ട്. കേന്ദ്ര സർക്കാർ ആഫ്രിക്കൻ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി ഇടപെടാത്തതിൽ കഴിഞ്ഞ ദിവസം ഇവർ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനിടെ മലയാളികള്‍ ചേര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനം തയ്യാറാക്കിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുവരെ അനുമതി നൽകിയില്ല.
അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഇന്ത്യക്കാര്‍ നൈജീരിയയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം 20 ഇന്ത്യക്കാർക്ക് നൈജീരിയയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും നൈജീരിയയില്‍ കുറവാണ്. നൈജീരിയയിൽ ലോക്ക് ഡൗണുണ്ടെങ്കിലും ആളുകൾ സാമൂഹിക അകലം പാലിക്കാത്തത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഇവിടെ കുടുങ്ങിയ മലയാളികൾ പറയുന്നു. കരീബിയന്‍ രാജ്യമായ ഹെയ്തിയിലും മലയാളികളടക്കം നാല്പതോളം ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നുണ്ട്.
content highlights:covid 19: hundreds of Indians are trapped in Nigeria