ശമനമില്ലാതെ മഹാമാരി; ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 70,756 പേര്‍ രോഗബാധിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 87 മരണങ്ങളും 3,604 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 46,008 ആണ്. 22,454 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 1026 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 24427 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 921 പേര്‍ മരിച്ചു. ഇതില്‍ 53 മരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. 5125 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 15000ത്തോളം രോഗികളും മുംബയില്‍ നിന്നാണ്. പകുതിയിലേറെ മരണവും മുംബയിലാണ്. തമിഴ്നാട്ടില്‍ പുതുതായി 716 പേര്‍ക്കും രോഗം പിടിപെട്ടു. തമിഴ്‌നാട്ടില്‍ ഴിഞ്ഞ ദിവസം പുതിയ 716 കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 510 പേരും ചെന്നൈയിലാണ്. മരണസംഖ്യ ഉയരുന്നതാണ് തമിഴ്‌നാടിന് മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.

Content Highlight: Covid cases in India reaches 70,756, and death toll reaches 2293

LEAVE A REPLY

Please enter your comment!
Please enter your name here