മധ്യപ്രദേശിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് യുപിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. മധ്യപ്രദേശിലെ ഗുണയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ 50ലധികം പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ യുപിയിലെ മുസഫർനഗറിൽ ആറ് അതിഥി തൊഴിലാളികൾ ബസിടിച്ച് മരിച്ചിരുന്നു. പഞ്ചാബിൽ കുടുങ്ങിയ തൊഴിലാളികൾ ബിഹാറിലേക്കു കാൽനടയായി യാത്ര ചെയ്യവെയാണ് അപകടം നടന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സ്വന്തം നാടുകളിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇവർ അപകടത്തില്‍ മരിക്കുന്നതും തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ആഴ്ച റെയില്‍പാളത്തിലൂടെ നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന 16 അതിഥി തൊഴിലാളികള്‍ ചരക്കുതീവണ്ടിയിടിച്ച് മരിച്ചിരുന്നു.
content highlights: 8 migrant workers dead & around 50 injured in an accident at Madhya Pradesh