എച്ച്‌ഐവി പോലെ കൊറോണ വെെറസും നിലനിൽക്കും; വെെറസിനൊപ്പം ജീവിക്കാൻ ലോകജനത പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന

Coronavirus

കൊറോണ വൈറസിനെ ഒരിക്കലും പൂര്‍ണമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വെെറസിനൊപ്പം ജീവിക്കാൻ ലോകജനത പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എച്ച്‌ഐവിയെ പ്രതിരോധിച്ചത് പോലെ കൊറോണ വൈറസിനേയും നാം പ്രതിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന്‌ ലോകാരോഗ്യ സംഘടനയുടെ അത്യാഹിതവിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു. പല രാജ്യങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ അറിയിപ്പ്.

കൊറോണ വൈറസ് ഭൂമുഖത്ത് നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കുക സാധ്യമല്ല. ലോകത്തിന് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. ലോക്ക് ഡൗൺ തുടരുന്നതിലും പിന്‍വലിക്കുന്നതിലും അപകടമുണ്ട്. വാക്‌സിന്‍ കണ്ടെത്തി വൈറസിനെ മറികടക്കുകയെന്നത് മാത്രമാണ് ലോകത്തിനു മുന്നിലുള്ള അവസരമെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു. വൈറസിൻ്റെ സാന്നിധ്യം തുടരുന്നതിനാല്‍ സാമ്പത്തിക പ്രക്രിയകള്‍ എങ്ങനെ പുനഃരാരംഭിക്കാം എന്ന ആശങ്കയാണ് ലോക രാഷ്ട്രങ്ങളുടെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

content highlights: Coronavirus “May Never Go Away,” Warns WHO

LEAVE A REPLY

Please enter your comment!
Please enter your name here