വിജയ് മല്യയുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി; മല്യയെ ബ്രിട്ടന്‍ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും

Vijay Mallya Out Of Legal Options, May Be Extradited Within A Month

കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയെ ബ്രിട്ടന്‍ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും. ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിക്ക് അപ്പീൽ നൽകാനുള്ള മല്യയുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി. ഇതോടെ ഇന്ത്യയ്ക്ക് തന്നെ കൈമാറാനുള്ള തീരുമാനത്തെ എതിര്‍ക്കാനുള്ള നിയമപരമായ വഴികളെല്ലാം മല്യയ്ക്ക് മുന്നില്‍ അവസാനിച്ചിരിക്കുകയാണ്. അപേക്ഷ തള്ളിയതോടെ ഉത്തരവ് വീണ്ടും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിക്ക് വിടുകയും 28 ദിവസത്തിനുള്ളിൽ മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും

ബ്രിട്ടീഷ് നിയമമനുസരിച്ച് 28 ദിവസത്തെ കാലാവധി ഉടന്‍ പ്രാബല്യത്തില്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. എല്ലാം നടപടിക്രമമനുസരിച്ച് പോയാല്‍ 30 ദിവസത്തിനുള്ളില്‍ മല്യ ഇന്ത്യയിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി ഒമ്പതിനാണ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. 2017 ഏപ്രില്‍ 18 നാണ് മല്യ ഇംഗ്ലണ്ടില്‍ അറസ്റ്റിലായത്. അതിനുശേഷം മല്യ ജാമ്യത്തിലാണ്. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷം ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേക്ക് കടക്കുകയായിരുന്നു വിജയ് മല്യ. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

content highlights: Vijay Mallya Out Of Legal Options, May Be Extradited Within A Month

LEAVE A REPLY

Please enter your comment!
Please enter your name here