കൊവിഡ് വ്യാപനം; മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി

Maharashtra, Tamil Nadu extend lockdown till May 31

കൊവിഡ് വ്യാപിക്കുന്നതിൻ്റ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടിയത്. 

തമിഴ്‌നാട്ടില്‍ 37 ജില്ലകളാണുള്ളത്. ഇതില്‍ 12 ജില്ലകള്‍ അതിതീവ്ര കൊവിഡ് വ്യാപന മേഖലകളാണ്. ഈ 12 ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ ഉണ്ടായിരുന്ന അതേ നിയന്ത്രണങ്ങൾ തുടരും. ഇളവുകൾ ഉണ്ടായിരിക്കില്ല. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നടപ്പാക്കും. സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയത്. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ വിശദീകരിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ്-19 ബാധിച്ചത്. മുംബൈയില്‍ മാത്രം ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,555 ആണ്.

content highlights: Maharashtra, Tamil Nadu extend lockdown till May 31

LEAVE A REPLY

Please enter your comment!
Please enter your name here