ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ബിജെപി നടത്തുന്ന രാഷ്ട്രീയ ആക്രമണം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പാണ് പാര്‍ട്ടി മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന ആരോപിക്കുന്നത്. കേരളം കൊവിഡിനെ നേരിടുന്നതുമായി മഹാരാഷ്ട്ര സര്‍ക്കാരിനെ താരതമ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രകാന്ത് പാട്ടീല്‍ രംഗത്തെത്തിയിരുന്നു. ചന്ദ്രകാന്ത് പാട്ടീലിനെ സാംന മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിച്ചു.
കേരള മോഡല്‍ എന്താണെന്ന് പാട്ടീല്‍ പഠിച്ചിട്ടില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിൻ്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നില്ല. പ്രധാനമന്ത്രി മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നത് സമയം പാഴാക്കലാണെന്ന് അദ്ദേഹം കരുതുന്നു. മഹാരാഷ്ട്രയില്‍ പ്രതിഷേധിക്കുന്നതിന് പകരം ചന്ദ്രകാന്ത് പാട്ടീലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേരളത്തിലാണ് അവരുടെ സമരം നടത്തേണ്ടത്. സാംന എഡിറ്റോറിയല്‍ പറയുന്നു.
രാജ്യത്തൊരു ആരോഗ്യ അടിയന്തരാവസ്ഥയുണ്ട്. ഇതിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുക. അങ്ങനെ ചെയ്യുന്നത് നാണക്കേടായി പ്രതിപക്ഷം കരുതുന്നുണ്ടോ, അതോ അവരുടെ ആത്മവിശ്വാസം നഷ്ടമായോ. ശിവസേന വിമർശിച്ചു.
content highlights: “Kerala Chief Minister Feels PM’s Meets Waste Of Time”: Shiv Sena’s Dig At BJP