രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ 6000ത്തിന് മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 5 ദിവസമായി പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ ആറായിരത്തിന് മുകളില്‍. ആകെ കോവിഡ് ബാധിതര്‍ 1,36,000 കടന്നു. മരണം നാലായിരത്തിന് അടുത്തെത്തി. 42 ശതമാനമാണ് രോഗമുക്തി നിരക്ക്. പരീക്ഷണത്തിലുള്ള 4 വാക്‌സിനുകള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലേക്ക് ഉടന്‍ കടക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരാഴ്ച കൊണ്ട് രാജ്യത്തെ കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കവിയും. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗമുക്തി നിരക്ക് 42 ശതമാനവും മരണനിരക്ക് 3 ശതമാനവും ആണെന്ന് സര്‍ക്കാര്‍ പറയുന്നു. ഒരു ലക്ഷത്തിലധികം സാമ്പിളുകള്‍ അനുദിനം പരിശോധിക്കുന്നുണ്ട്. പരീക്ഷണത്തിലുള്ള 14 വാക്‌സിനുകളില്‍ നാലെണ്ണം ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലേക്ക് ഉടന്‍ കടക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയും തമിഴ്‌നാടും അടക്കം 7 സംസ്ഥാനങ്ങളിലെ 11മുന്‍സിപ്പല്‍ ഏരിയകളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. ഗുജറാത്തില്‍ രോഗബാധിതര്‍ 14063 ഉം മരണം 858 ഉം കടന്നു. ഡല്‍ഹിയില്‍ രോഗബാധിതര്‍ 13418 ഉം മരണം 261 ഉം ആയി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിലെ രോഗബാധ തുടരുകയാണ്.

രാജസ്ഥാനില്‍ പുതുതായി 286 കേസുകളും മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 7028 ഉം മരണം 163 ഉം ആയി. മധ്യപ്രദേശില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 294 പുതിയ കേസും ഒന്‍പത് മരണം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളില്‍ 208 പുതിയ കേസും മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ രോഗബാധിതര്‍ വര്‍ദ്ധിക്കുമെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക.

Content Highlight: There are more than 6,000 cases of Covid cases registered in the country every day for 5 days

LEAVE A REPLY

Please enter your comment!
Please enter your name here