കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 12.2 കോടി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സെൻ്റർ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി എന്ന സ്വകാര്യസ്ഥാപനം പുറത്തുവിട്ട കണക്കുകളിലാണ് 12.2 കോടി ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി പറയുന്നത്. ഏപ്രിലില്‍ 27 മുതൽ വിവിധ സംസ്ഥാനങ്ങളിലായി 5800 വീടുകളില്‍ സര്‍വേ നടത്തിയാണ് സിഎംഐഇ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊവിഡ് 19 പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് ദിവസവേതനക്കാരെയും ചെറുകിട ബിസിനസ്സില്‍ ജോലി ചെയ്യുന്നവരെയുമാണ്.
10.4 കോടി ഇന്ത്യക്കാര്‍ ലോകബാങ്ക് നിര്‍ണയിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയാകാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല പഠനം ചൂണ്ടിക്കാട്ടി ഐപിഇ ഗ്ലോബല്‍ ഡയറക്ടര്‍ അശ്വജിത് സിങ് പറഞ്ഞു. ഇതിൻ്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന 68 ശതമാനമായി ഉയരും. ഇത്തരമൊരു സാഹചര്യം ഇന്ത്യയിലുണ്ടാകുന്നത് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൊവിഡ് 19 ഇന്ത്യയില്‍ നിലവിലുള്ളതും ഇതിനകം ഉയര്‍ന്നതുമായ അസമത്വങ്ങളെ കുറേക്കൂടി വലുതാക്കുകയാണ് ചെയ്തതെന്ന് എകണോമിക്സ് പ്രൊഫസര്‍ റീതിക ഖേര വ്യക്തമാക്കിയിരുന്നു.
content highlights: 12 Crore Indians Lost Jobs Last Month Amid Virus Lockdown