സാങ്കേതിക പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ തുടര്‍ച്ചയായ രണ്ടാം ദിനവും ബെവ് ക്യൂ ആപ്പ്; ഇന്നത്തേക്ക് 15 ലക്ഷത്തോളം ബുക്കിംഗ്

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ബെവ്ക്യൂ ആപ്പില്‍ ഇന്നും സങ്കേതിക പ്രശ്‌നങ്ങള്‍. രജിസ്‌ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്‌നം. രാത്രിയോടെ മൂന്ന് പുതിയ ഒടിപി സേവന ദാതാക്കളെ കണ്ടെത്തി പ്രശ്‌നം പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും ഇന്ന് രാവിലെ ആപ്പില്‍ വീണ്ടും സാങ്കേതിക പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

രാവിലെ മദ്യം ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും ഒടിപി കിട്ടുകയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ പറ്റിയില്ല. ഒമ്പത് മണിക്ക് ശേഷം ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് പുലര്‍ച്ചെ 3.35 മുതല്‍ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്. അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേര്‍ ബുക്കിംഗ് നടത്തിയെന്നാണ് ഫെയര്‍കോഡ് കമ്പനി അറിയിച്ചത്. ബാര്‍കോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാല്‍ പലയിടത്തും ഇന്ന് ബാര്‍കോഡ് രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്.

കൊച്ചിയില്‍ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളില്‍ വിറ്റത് ഉയര്‍ന്ന വിലയുള്ള മദ്യം മാത്രം. ഇന്നലെ ഉച്ചയോടെ പല ബാറുകളിലും സ്റ്റോക് തീര്‍ന്നു. ഇതോടെ ടോക്കണുമായെത്തിവര്‍ ബഹളം വച്ചു. ഇതോടെ വാങ്ങനെത്തിവര്‍ പരാതികളുമായെത്തി. ഒടിപി കിട്ടുന്നില്ലെന്നായിരുന്നു. ബെവ് ക്യൂ ആപിനെക്കുറിച്ചുളള പ്രധാന പരാതി. രാത്രിയോടെ ഈ പ്രശനം പരിഹരിച്ചെന്ന് ഫെയര്‍കോഡ് അറിയിച്ചു.

നേരത്തെ ഒരു സ്വകാര്യ കമ്പനിയായിരുന്നു സേവന ദാതാവെങ്കില്‍ രണ്ട് കമ്പനികളെകൂടി അധികമായി ഒടിപി നല്‍കുന്നതിന് തെരഞ്ഞെടുത്തു. ഇന്ന് ടോക്കണ്‍ ലഭിച്ചവരില്‍ ചിലര്‍ക്ക് സ്റ്റോക്കില്ലെന്ന കാരണത്താല്‍ മദ്യം കിട്ടിയില്ല. ഇത്തരം ആളുകള്‍ക്ക് ഇനി നാല് ദിവസം കാത്തിരിക്കുകയല്ലാതെ മാര്‍ഗമുണ്ടാകില്ല. നേരത്തെ തലേ ദിവസം ബുക്ക് ചെയ്താല്‍ അടുത്ത ദിവസം മദ്യം കിട്ടുമെന്നായിരുന്നു അറിയിപ്പെങ്കില്‍ ആദ്യ ദിവസങ്ങളില്‍ പെട്ടെന്നുള്ള അറിയിപ്പിലൂടെ നിശ്ചിത ആളുകള്‍ക്ക് ടോക്കണ്‍ നല്‍കുന്ന രീതിയാകും തുടരുക.

Content Highlight: Technical problems in Bev Q app continuing on the second day too

LEAVE A REPLY

Please enter your comment!
Please enter your name here