സംസ്ഥാനത്തെ ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ കാലാവധി ഒരാഴ്ടത്തേക്ക് കൂടി നീട്ടാൻ മന്ത്രി സഭ തീരുമാനം. നിലവിൽ നില നിൽക്കുന്ന അപാകതകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് ട്രയൽ റൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ജൂൺ ഒന്നിന് ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകൾ നേരത്ത ഒരാഴ്ചത്തെക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ആണ് ഓൺലൈൻ പഠനത്തിൽ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനി വേണ്ടിയാണ് ട്രയൽ റൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
രണ്ടാഴ്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ഈ ഘട്ടത്തിൽ എടുത്ത ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിൽ പുനസംപ്രേഷണം ചെയ്യും. ക്ലാസ്സുകൾ ആർക്കും നഷ്ടപെട്ടില്ലെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്. ധൃതി പിടിച്ച് സർക്കാർ ഓൺലൈൻ ക്ലാസ്സകൾ നടത്തിയെന്ന ആക്ഷപം നിലനിൽക്കുന്നതിനിടയിലാണ് പുതിയ തീരുമാനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
Content Highlight; online class trial run extended