ന്യൂഡല്‍ഹി: വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്ത് ഇത്തവണ ഇരട്ടി കൃഷിനാശമുണ്ടായെന്ന് കൃഷി മന്ത്രാലയം. കഴിഞ്ഞ കൊല്ലം രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ 3 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചിടത്ത്, ഇക്കുറി രണ്ട് ലക്ഷത്തിലധികം ഹെക്ടറില്‍ ഇപ്പോള്‍ തന്നെ നാശമുണ്ടായി.
രാജസ്ഥാനിലെ 18 ജില്ലകളിലും മധ്യപ്രദേശിലെ 12 ജില്ലകളിലുമാണ് ആക്രമണം ഉണ്ടായത്. രാജസ്ഥാനില്‍ മാത്രം ഒരു ലക്ഷത്തോളം ഹെക്ടര്‍ പരുത്തി കൃഷി വെട്ടുകിളി ആക്രമണത്തില്‍ നശിച്ചു. കൂടാതെ, ഉത്തര്‍ പ്രദേശിലും, പഞ്ചാബിലും, മഹാരാഷ്ട്രയിലും വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മാസത്തിലാണ് പാകിസ്താന്‍ അതിര്‍ത്തി കടന്ന് രാജസ്ഥാനിലൂടെ ആറ് സംസ്ഥാനങ്ങളിലേക്ക് വെട്ടുകിളികള്‍ കൂട്ടമായെത്തിയത്.
കാലവര്‍ഷമായതോടെ വെട്ടുകിളികള്‍ പ്രജനനത്തിനായി രാജസ്ഥാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലെ മണല്‍ പ്രദേശത്തേക്ക് നീങ്ങിത്തുടങ്ങിയെന്നാണ് വിലയിരുത്തല്‍. ഇക്കാലത്ത് തന്നെ വെട്ടുകളികളെ നശിപ്പിച്ച് നാശനഷ്ടം കുറക്കാനാണ് സര്‍ക്കാര്‍ നീക്കം. മരുന്ന് തളിക്കാനായി ആയിരം വാഹനങ്ങള്‍ വാങ്ങിക്കാനുള്ള അനുമതി രാജസ്ഥാന്‍ സര്‍ക്കാര്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlight: India’s agri sector face huge loss due to locust attack