കൊവിഡ് ലക്ഷണമില്ലാത്തവരിൽ നിന്ന് കൊവിഡ് പകരുന്നത് അപൂർവം; ലോകാരോഗ്യ സംഘടന

Asymptomatic spread of coronavirus is ‘very rare’, WHO says

കൊവിഡ് രോഗലക്ഷണം കാണിക്കാത്തവരിൽ നിന്ന് രോഗം പകരുന്നത് വളരെ അപൂർവമാണെന്നാണ് ലോകാരോഗ്യ സംഘടന മേധാവി വാൻ ഖെർഗോവ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കൊവിഡ് സ്ഥിരീകരിച്ച ആളുകളുടെ കോൺടാക്ട് ട്രെയ്സിംഗ് വഴിയാണ് ഇത്തരം രോഗലക്ഷണമില്ലാത്ത കേസുകൾ കണ്ടെത്തുന്നതെന്നും എന്നാൽ ഇവരിലൂടെ രോഗം പകരുന്നില്ല എന്നതാണ് രാജ്യങ്ങളിലെ കോൺടാക്ട് ട്രെയ്സിംഗ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇത് സംബന്ധിച്ച കണ്ടെത്തലുകൾ സിംഗപൂരിൽ നിന്നും പ്രസിദ്ധീകരിച്ച പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വാൻ പറഞ്ഞു.

ചെെനയിൽ വുഹാനിലെ ആളുകളിൽ ജനസംഖ്യ അടിസ്ഥാനത്തിൽ നടത്തിയ കൊവിഡ് പരിശോധനാഫലം ചെെന പുറത്തുവിട്ടിരുന്നു. ഇതിൽ വുഹാനിലെ 9.98 ദശലക്ഷം ആളുകളിൽ 300 പേർക്ക് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. ഇത്തരം രോഗലക്ഷണം കാണിക്കാത്ത രോഗികളുടെ മാസ്കുകളിലും തൂവാലകളിലും പരിശോധനയിൽ വെെറസിൻ്റെ സാനിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

content highlights: Asymptomatic spread of coronavirus is ‘very rare’, WHO says