ഡൽഹിയിൽ മൃഗങ്ങളേക്കാള്‍ മോശമായി കൊവിഡ് രോഗികളോട് പെരുമാറുന്നു; സുപ്രീം കോടതി 

ഡൽഹിയിൽ കൊവിഡ് വ്യാപിക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ഡൽഹിയിൽ കൊവിഡ് രോഗികളെ മൃഗങ്ങളേക്കാൾ മോശമായാണ് ചികിത്സിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ഡൽഹിയിൽ ചവറ്റുകുട്ടയിൽ നിന്നുവരെയാണ് മരിച്ച രോഗിയുടെ മൃതദേഹം കണ്ടെത്തുന്നതെന്നും രാജ്യ തലസ്ഥാനത്ത് എന്തുകൊണ്ടാണ് പരിശോധനകൾ കുറഞ്ഞുവരുന്നതെന്ന് അരവിന്ദ് കേജ്രിവാൾ സർക്കാർ വ്യക്തമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. 

മുംബെെയിൽ കൊവിഡ് പരിശോധനകൾ 16,000 നിന്ന് 17,000 ആയി വർധിച്ചപ്പോൾ ഡൽഹിയിൽ 7,000ൽ നിന്ന് 5,000 ആയി കുറഞ്ഞത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഡൽഹി. 34,687 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,085 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. 

content highlights: “COVID Patients Treated Worse Than Animals”: Supreme Court Pulls Up Delhi