ദുരഭിമാനത്തിന് ജീവന്റെ വിലയോ?

വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും മറ്റുമുണ്ടാകുന്ന അരുംകൊലകള്‍ കേട്ട്, കേരളം ഇങ്ങനെയല്ലല്ലോ എന്ന് ആശ്വസിച്ചുപോന്നിരുന്ന നമുക്ക് ഇനി അങ്ങനെ സമാധാനിക്കാന്‍ വയ്യ, ജാതി-ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തു കുറവാണെങ്കിലും ഒന്നും രണ്ടും കേസുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമാണ്. ജാതീയത മാത്രമാണ് അങ്ങേയറ്റം ക്രൂരമായ ഈ കൊലപാതകത്തിന് പിന്നിലുള്ള ചേതോ വികാരം. സ്വന്തം ജാതിയില്‍ നിന്നല്ലാത്ത ഒരു യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മരണത്തിലേക്കോ, ഒറ്റപ്പെട്ട ജീവിതത്തിലേക്കോ വീണു പോകുന്ന യുവ ജന്മങ്ങള്‍.

ഇത്തരമൊരു ചിന്തയിലേക്ക് മനുഷ്യനെത്താന്‍ എന്താണ് കാരണം?

Content Highlight: Honor Killings in India, a study